
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം പരിധിവിട്ടതോടെ ഭരണകൂടം കർശന നിയന്ത്രണങ്ങളിലേക്ക്. പ്രൈമറി സ്‌കൂളുകൾ (5-ാം ക്ലാസ് വരെ)ക്ക് ക്ലാസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചു.
വർദ്ധിച്ചുവരുന്ന മലിനീകരണ തോത് കാരണം, ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളും കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിൽ സ്‌കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലെ എയർക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ -3 ആണ് നടപ്പിലാക്കുക. ഡൽഹിയിൽ മുഴുവൻ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിർമാണം ഉൾപ്പെടെ നിർത്തിവെയ്ക്കും. അന്തസ്സംസ്ഥാന ബസുകളും ട്രക്കുകളും ഡൽഹിയിൽ പ്രവേശിക്കുന്നത് തടയും. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: air pollution primary schools in delhi switch to online classes
Published: 15 Nov 2024, 04:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented