
പി.എസ്. ശ്രീധരൻ പിള്ള | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന ആസന്നമായിരിക്കെ എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മറ്റി നിയമിച്ചത്. മിസോറാം ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയെ അവിടെ നിന്ന് മാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു. ഹരിബാബു കംമ്പാട്ടിയാണ് പുതിയ മിസോറാം ഗവണര്‍.
ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ത്രിപുരയില്‍ നിന്ന്ര മേശ് ബയസ്സിനെ ജാര്‍ഖണ്ഡിലേക്കും ഹിമാചല്‍ ഗവര്‍ണറായിരുന്ന ബന്ദാരു ദത്താത്രയെ ഹരിയാനയിലും ഗവര്‍ണര്‍മാരായി മാറ്റി നിയമിച്ചു
നിലവില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ് ഗഹലോത്ത് കര്‍ണാടക ഗവര്‍ണറാകും. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറേയും നിയമിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..