ബെംഗളൂരു: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ അമ്മായിയമ്മയുടെ മരണത്തിനുവേണ്ടി പ്രാർഥിക്കുന്ന കുറിപ്പ്. ബെളഗാവി ജില്ലയിലെ ഹുളിഗുണ്ടേശ്വര ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോഴാണ് കുറിപ്പ് കണ്ടെടുത്തത്. കാണിക്കയായി സമർപ്പിച്ച 100 രൂപയ്ക്ക് ഒപ്പമുണ്ടായിരുന്ന കടലാസ് തുണ്ടിലായിരുന്നു കന്നഡയിൽ ആവശ്യം എഴുതിയിരുന്നത്. 'ഭഗവാനേ, എന്റെ കഷ്ടം നീക്കണം-അടുത്ത ഉത്സവത്തിനുമുൻപ് അമ്മായിയമ്മ മരിക്കണം' എന്നായിരുന്നു ഇതിൽ എഴുതിയിരുന്നത്.
കുറിപ്പെഴുതിയത് ആരാണെന്ന് വ്യക്തമല്ല. കാണിക്കയ്‌ക്കൊപ്പം വിവിധ ആവശ്യങ്ങൾ എഴുതിയിടുന്നത് ഈ ക്ഷേത്രത്തിൽ സാധാരണമാണ്. മക്കളുണ്ടാകാൻ, വിവാഹം നടക്കുന്നതിന്, ജോലി ലഭിക്കാൻ എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് പലപ്പോഴും കുറിപ്പുകളിൽ കാണാറുള്ളത്. എന്നാൽ, ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കുറിപ്പ് ലഭിക്കുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
Content Highlights: Shocking prayer note found in a temple offering box in Karnataka, India, with a desperate plea for the mother-in-law`s demise before the next festival. Read the full story.
Published: 24 Feb 2026, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented