ഋഷികേഷ്: നിരന്തരമായി യോഗ ചെയ്യുന്നതിലൂടെ ലോകത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര യോഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദിവസവും യോഗ ചെയ്യുന്ന ആരോഗ്യവാനായ ഒരാള്‍ കൊറോണയെ ഭയക്കേണ്ടതില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ യോഗ പോലുള്ള അതിശക്തമായ പല കാര്യങ്ങളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. മാനസികവും ശാരീരികവുമായ തളര്‍ത്തുന്ന അസുഖത്തിനെതിരെലോകം പോരാടുകയാണ്. യോഗ ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം, ഹൃദയാഘാതം, വൃക്ക, കരള്‍ തകരാറുകള്‍, കൊറോണ തുടങ്ങി നിരവധി അസുഖങ്ങളെ നേരിടാന്‍ സാധിക്കുന്നതാണ്.' - യോഗി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷം ജാപ്പനീസ് എന്‍സെഫലൈറ്റിസ് 60 ശതമാനം കുറയുകയും ഇതിലൂടെയുണ്ടായ മരണനിരക്ക് 90 ശതമാനത്തോളം കുറഞ്ഞുവെന്നും യോഗി ആദിത്യനാഥ് അവകാശപ്പെടുന്നുണ്ട്.
Content Highlights: pracrtice yoga to fight corona Virus says, Yogi Adithyanath
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..