അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. യോഗ വളരെ വിരസമായി തോന്നാമെന്നും എന്നാൽ ശാരീരിക മാനസികാരോഗ്യത്തിൽ യോഗയുടെ പങ്ക് വലുതാണെന്നും സുനിൽ ഷെട്ടി പറഞ്ഞു.
ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ സ്ഥിരതയ്ക്ക് വലിയ പങ്കാണുള്ളത്. എന്തു ചെയ്യുമ്പോഴും എല്ലാ ദിവസവും ചെയ്യാൻ ശ്രദ്ധിക്കണം. യോഗ ചിലപ്പോൾ വിരസമായി തോന്നാമെന്നും എന്നാലും അത് മുടങ്ങാതെ ചെയ്യണമെന്നും സുനിൽ ഷെട്ടി എഎൻഐയോട് സംസാരിക്കവേ പറഞ്ഞു.
യോഗ ചെയ്യുന്നതിൽ പ്രായം തടസ്സമല്ലെന്നും സുനിൽ ഷെട്ടി പറഞ്ഞു. കുട്ടികളിൽ ക്ഷമ ശീലമാക്കാനും ശ്വസനം മെച്ചപ്പെടുത്താനും ഉത്കണ്ഠയും വിഷാദവുമൊക്കെ നിയന്ത്രിക്കാനും യോഗയിലൂടെ കഴിയുമെന്നും സുനിൽ ഷെട്ടി പറഞ്ഞു.
ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും മെച്ചപ്പെട്ട ആരോഗ്യത്തിനായി വർഷം മുഴുവൻ അത് പരിശീലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യന്റെ കഴിവുകൾ കുറയാതിരിക്കാൻ യോഗ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശരീരം വഴക്കമുള്ളതാക്കാനും, ഊർജ്ജസ്വലത നിലനിർത്താനും സമ്മർദ്ദരഹിതമായ ജീവിതം നയിക്കാനും യോഗ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ വാർധക്യത്തിന് യോഗ എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ തീം. ശാരീരികാരോഗ്യം, മാനസികാരോഗ്യം, ആരോഗ്യകരമായ വാർധക്യം തുടങ്ങിയവയിൽ യോഗയുടെ പങ്കിനേക്കുറിച്ച് അവബോധം പരത്താനാണ് യോഗാദിനം ആചരിക്കുന്നത്.
Content Highlights: Suniel Shetty highlights consistency as the core of fitness., Yoga is beneficial regardless of age., PM Narendra Modi stresses yoga for a better future and healthy aging.,
Published: 21 Jun 2026, 09:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented