മുംബൈ: പ്രമോദ് മഹാജന്റെ കൊലപാതകം വലിയ ഗൂഢാലോചനയാണെന്നും സത്യം പുറത്തുവരണമെന്നും ബി.ജെ.പി. മുന്‍ എം.പി.യും മകളുമായ പൂനം മഹാജന്‍ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും അവര്‍ പറഞ്ഞു.
പ്രമോദ് മഹാജന്റെ കൊലപാതകത്തിലെ ഗൂഢാലോചന നിസ്സാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറച്ചുവെച്ചു. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരും. കൊലപാതകം പണത്തിന്റെയോ അസൂയയുടെയോ കുടുംബപ്രശ്‌നത്തിന്റെയോ ഫലമായിരുന്നില്ല. സത്യം മറച്ചുവെക്കാന്‍ കെട്ടിച്ചമച്ച നിസ്സാരകാര്യങ്ങളായിരുന്നു ഇവയെന്നും പൂനം മഹാജന്‍ പറഞ്ഞു.
പ്രമോദ് മഹാജനെ 2006 ഏപ്രില്‍ 22-ന് സഹോദരന്‍ പ്രവീണ്‍ മഹാജനാണ് വെടിവെച്ചുകൊന്നത്. ആ സമയത്ത് രാജ്യസഭാംഗവും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു. വാജ്പേയിയുടെ മന്ത്രിസഭയില്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയെന്നനിലയില്‍ അദ്ദേഹം ഇന്ത്യയുടെ സെല്ലുലാര്‍ വിപ്ലവത്തില്‍ പ്രധാനപങ്കുവഹിച്ചു.
ഗൂഢാലോചനയെക്കുറിച്ച് പൂനത്തിന്റെ പക്കല്‍ എന്തെങ്കിലും തെളിവുകളും രേഖകളുമുണ്ടെങ്കില്‍ അത് അന്വേഷണത്തിനായി സര്‍ക്കാരിന് കൈമാറണമെന്ന് മുതിര്‍ന്ന ബി.ജെ.പി. മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തേടെ ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രമോദ് മഹാജന്റെ സഹോദരന്‍ പ്രകാശ് മഹാജനും ആവശ്യപ്പെട്ടു.
മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ എം.പി.യായിരുന്ന പൂനം മഹാജന് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ടിക്കറ്റ് നല്‍കിയിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും പരിഗണിച്ചില്ല.
Content Highlights: Poonam Mahajan suspects conspiracy in father Pramod Mahajan's death
Published: 10 Nov 2024, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented