ന്യൂഡല്‍ഹി: ഗുജറാത്ത് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ആയിരം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടി ധനസഹായം അനുവദിക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്‌മണ്യം സ്വാമി. കേരളത്തിലും മഹാരാഷ്ട്രയിലും പ്രധാനമന്ത്രിയ്ക്ക് സന്ദര്‍ശനം നടത്താന്‍ സാധിക്കാത്തതിനാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് ന്യായമായി കൂടുതല്‍ തുക അനുവദിക്കണമെന്നും അദ്ദേഹം പരിഹാസരൂപേണ ആവശ്യപ്പെട്ടു.
ട്വിറ്ററിലൂടെയായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ പ്രതികരണം. ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് സംസ്ഥാനത്തിന് ആയിരം കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സ്വന്തം സംസ്ഥാനത്തിന് അടിയന്തരമായി സഹായം നല്‍കിയ പ്രധാനമന്ത്രിയെ പരിഹസിച്ച സ്വാമി, ഗുജറാത്തിനേക്കാള്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളതിനാല്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും അധിക തുക അനുവദിക്കാന്‍ തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായമെന്നും ട്വീറ്റില്‍ സൂചിപ്പിച്ചു.
ബുധനാഴ്ചയാണ് മോദി ഗുജറാത്തില്‍ വ്യോമനിരീക്ഷണം നടത്തിയത്. കൂടാതെ സമീപത്തുള്ള കേന്ദ്രഭരണപ്രദേശമായ ദിയുവിലും അദ്ദേഹം വ്യോമനിരീക്ഷണം നടത്തിയിരുന്നു. ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഈ മേഖലയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.
Content Highlights: PM Modi Issues Rs 1000 Cr for Cyclone-hit Gujarat, Subramaniam Swamy responds
Published: 22 May 2021, 01:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented