കോഴിക്കോട് ബേപ്പൂരിൽ നിന്ന് പോയ അജ്മീർ ഷാ എന്ന ബോട്ടും അതിലെ 16 മത്സ്യത്തൊഴിലാളികളേയും കാണാതായിട്ട് ആറുമാസം. ഒരുകോടിയിലേറെ വിലവരുന്ന ബോട്ടിനുള്ള നഷ്ടപരിഹാരമായി ഒരുരൂപ പോലും ഉടമയ്ക്ക് ഇതുവരെ കിട്ടിയിട്ടില്ല. കാണാതായവരിൽ 12 പേർ തമിഴ്നാട്ടുകാരും നാലുപേർ ബം​ഗാളികളുമായിരുന്നു. 

To advertise here,

മേയ് അഞ്ചിന് ആഞ്ഞടിച്ച ടൗട്ടേ ചുഴലിക്കാറ്റിനിടെയാണ് ബോട്ട് കാണാതായത്. ഡോണിയർ വിമാനങ്ങളുൾപ്പെടെ ഉപയോ​ഗിച്ച് പത്തുദിവസത്തോളം തിരച്ചിൽ നടത്തിയിരുന്നു. ബോട്ട് കടലിൽ താഴ്ന്നുപോയിരിക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ബോട്ടായിരുന്നു അജ്മീർ ഷാ എന്ന് ബോട്ടിന്റെ പാർട്ണർമാരിലൊരാളായ നിസാർ പറഞ്ഞു.