നിസാമാബാദ് (തെലങ്കാന): ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കെ.സി.ആര്‍ എന്നറിയപ്പെടുന്ന റാവുവും അദ്ദേഹത്തിന്റെ ഭാരത് രാഷ്ട്ര സമിതിയും എന്‍ഡിഎയില്‍ ചേരാന്‍ പലതവണ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ഞാന്‍ വിസമ്മതിച്ചു. തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കാന്‍ എനിക്ക് കഴിയില്ലെന്ന് തീര്‍ത്തുപറഞ്ഞു. അതോടെ അദ്ദേഹം കോപിക്കുകയും സ്വഭാവം ആകെമാറുകയും ചെയ്തു- നിസാമാബാദില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കെസിആറിനെതിരെ മോദിയുടെ പരാമര്‍ശം.
2020-ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ ബിജെപി 48 സീറ്റുകളില്‍ വിജയിച്ചു. അതോടെ കെ.സി.ആര്‍ സ്‌നേഹത്തോടെ സമീപിക്കുകയും തന്നെ ഷാള്‍ അണിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രീതി അതായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം എന്‍ഡിഎയില്‍ ചേരണമെന്ന ആവശ്യം ഉന്നയിക്കുകയും ഹൈദരാബാദ് മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടിയെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തത്. എന്നാല്‍ അഭ്യര്‍ഥന താന്‍ നിഷേധിച്ചു. അതോടെ അദ്ദേഹം കോപാകുലനായി.
എന്നാല്‍, അദ്ദേഹം വീണ്ടും തന്റെയടുത്ത് വന്നു. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും ഇനി ഉത്തരവാദിത്വങ്ങളെല്ലാം തന്റെ മകന്‍ കെ.ടി രാമറാവുവിനെ (കെ.ടി.ആര്‍) ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്നും പറഞ്ഞു. കെ.ടി.ആറിന്റെ തന്റെയടുത്തേക്ക് അയയ്ക്കാമെന്നും അദ്ദേഹത്തെ അനുഗ്രഹിക്കണമെന്നും പറഞ്ഞു. എന്നാല്‍, താന്‍ അദ്ദേഹത്തെ ശകാരിക്കുകയാണ് ചെ്തത്. ഇത് ജാനാധിപത്യമാണെന്ന് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. കെ.ടി.ആറിന് എല്ലാ ഉത്തരവാദിത്വവും കൈമാറാന്‍ താങ്കള്‍ ആരാണ് ? രാജാവാണോ എന്ന് ചോദിച്ചു. അതിനുശേഷം അദ്ദേഹം തന്റെ മുന്നില്‍ വന്നിട്ടില്ല. തന്നെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഒരു അഴിമതിക്കാരനും എന്റെ മുന്നിലിരിക്കാന്‍ കഴിയില്ല - പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: PM Modi claims he turned down KCR's request to join NDA
Published: 03 Oct 2023, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented