ഹൈദരാബാദ്: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ അസം പോലീസ് പവൻ ഖേരയ്ക്കെതിരേ കേസെടുത്തിരുന്നു. തുടർന്ന് തെലങ്കാന ഹൈക്കോടതിയെ സമീപിച്ച അദ്ദേഹത്തിന് ഒരാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

To advertise here,

ഹിമന്തയുടെ ഭാര്യ റിനികി ഭുയാന് മൂന്ന് പാസ്‌പോർട്ടുണ്ടെന്നായിരുന്നു പവൻ ഖേര വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഇതിനെതിരേ റിനികി ഭുയാൻ അസം പോലീസിൽ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.

തുടർന്ന് ഡൽഹി പോലീസും അസംപോലീസും പവൻഖേരയുടെ ഡൽഹിയിലെ വസതിയിൽ എത്തി പരിശോധിച്ചു. എന്നാൽ പവൻഖേരയെ കണ്ടെത്തിയിരുന്നില്ല. തെലങ്കാന ഹൈക്കോടതിയിലാണ് പവൻഖേര ജാമ്യാപേക്ഷ നൽകിയത്. തന്റെ ഭാര്യാവീട് തെലങ്കാനയിൽ ആയതിനാലാണ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതെന്നാണ് പവൻ ഖേര പറഞ്ഞത്.