ന്യൂഡല്‍ഹി: 'ഓപ്പറേഷന് അജയ്'യുടെ ഭാഗമായി ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തി.
വിമാനത്തിലുണ്ടായിരുന്ന 33 മലയാളികളില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ഇവരെ ശനിയാഴ്ച തന്നെ കേരളത്തിലെത്തിക്കും. 235 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ടെല്‍ അവീവില്‍നിന്ന് വെള്ളിയാഴ്ച രാത്രിയാണ് വിമാനം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. തിരിച്ചെത്തിയ 33 മലയാളികളില്‍ 20 പേര് വിദ്യാര്‍ഥികളും ബാക്കിയുള്ളവര്‍ ഇസ്രയേലിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരുമാണ്. ഇവരെ ഇന്നുതന്നെ കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയിലെ നോര്‍ക്ക ഓഫീസും കേരളാഹൗസിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കേരളത്തിലെത്തിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.
ഇസ്രയേലില്‍നിന്ന് വരാന്‍ താത്പര്യപ്പെടുന്നവരെയെല്ലാം ഒക്ടോബര്‍ 18-നുള്ളില്‍ ഡല്‍ഹിയിലെത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ചര്‍ച്ച നടത്തി. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി.
Content Highlights: operation ajay, second flight from israel reached in india, 33 malayalees
Published: 14 Oct 2023, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented