
കുനോ: ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍നിന്ന് മധ്യപ്രദേശിലെ കുനോ ദോശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ കാണാന്‍ ആര്‍ക്കും പ്രവേശനം അനുവദിക്കരുതെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്ത് അവ ഇണങ്ങുന്നതുവരെ രാഷ്ട്രീയക്കാര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുതെന്നാണ് ചീറ്റകളുടെ വോളന്റിയര്‍മാരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.
'എന്നെപ്പോലുള്ള നേതാക്കളെ നിങ്ങള്‍ തടയണം. ഇനി ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്റെ പേര് പറഞ്ഞുവരുന്ന ബന്ധുക്കള്‍ക്ക് പോലും പ്രവേശനം അനുവദിക്കരുത്. അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരേയും തടയണം. പൊതുജനങ്ങള്‍ക്ക് ചീറ്റകളെ കാണാനുള്ള അനുമതി നല്‍കുന്നതുവരെ ഇവിടേക്കെത്തുന്ന എല്ലാവരോടും അകത്തേക്ക് കയറാന്‍ പറ്റില്ലെന്ന് തീര്‍ത്തുപറണം'- ചീറ്റകളുടെ സുരക്ഷയ്ക്കായി നിയോഗിച്ച 'ചീറ്റ മിത്ര' വോളന്റിയര്‍മാരോട് മോദി പറഞ്ഞു.
മൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങള്‍ക്ക് ഭീഷണിയെന്നും വോളന്റിയര്‍മാര്‍ മറുപടി നല്കി. അതിനാല്‍ മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി നിര്‍ദേശിച്ചു. ചീറ്റകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെത്തുറിച്ച് വോളന്റിയര്‍മാരെ ഓര്‍മിപ്പിച്ച മോദി മുമ്പ് താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗിര്‍ സിംഹങ്ങളെ സംരക്ഷിച്ചതിന്റെ അനുഭവങ്ങളും അവരോട് വിവരിച്ചു.
Content Highlights: netas biggest risk to cheetahs, stop them pm modi tells volunteers
Published: 18 Sept 2022, 12:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented