
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു. ശനിയാഴ്ച എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ വാര്‍ത്ത ലോകത്തോട് പങ്കുവെച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് സോഷ്യലിസ്റ്റ് നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പ്രഖ്യാപിച്ചിരുന്നു.
1954 മുതലാണ് ഭാരതരത്‌ന നല്‍കിത്തുടങ്ങിയത്. കല, ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളില്‍ അനിതരസാധരണമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ക്കാണ് ഭാരതരത്‌ന നല്‍കുന്നത്. രാജ്യത്ത് ഇതുവരെ 50 പേര്‍ക്കാണ് ഭാരതരത്‌ന നല്‍കിയിട്ടുള്ളത്. ഇതില്‍ 15 പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്‌ന നല്‍കിയത്. പുരസ്‌കാരം ലഭിച്ചവരില്‍ രണ്ട് പേര്‍ വിദേശികള്‍.
ഭാരതരത്‌ന ലഭിച്ച ഇന്ത്യക്കാര്‍ ഇവരാണ്;
1954 - സി.വി. രാമന്‍, സി. രാജഗോപാലാചാരി, സര്‍വേപ്പള്ളി രാധാകൃഷ്ണന്‍
1955 - ജവഹര്‍ലാല്‍ നെഹ്‌റു, ഭഗവാന്‍ ദാസ്, എം. വിശ്വേശ്വരയ്യ
1957 - ഗോവിന്ദ് വല്ലഭ പന്ത്
1958 - ധോണ്‍ഡോ കേശവ് കര്‍വേ
1961 - ബിധാന്‍ ചന്ദ്ര റോയ്, പുരുഷോത്തം ദാസ് ഠണ്ഡന്‍
1962 - രാജേന്ദ്ര പ്രസാദ്
1963 - സക്കീര്‍ ഹുസൈന്‍, പാണ്ഡുരംഗ് വാമന്‍ കാനെ
1966 - ലാല്‍ ബഹാദൂര്‍ ശാസ്ത്രി
1971 - ഇന്ദിര ഗാന്ധി
1975 - വി.വി. ഗിരി
1976 - കെ. കാമരാജ്
1980 - മദര്‍ തെരേസ
1983 - വിനോബാ ഭാവേ
1987 - ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
1988 - എം.ജി. രാമചന്ദ്രന്‍
1990 - ബി.ആര്‍ അംബേദ്കര്‍, നെല്‍സണ്‍ മണ്ടേല
1991 - രാജീവ് ഗാന്ധി, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, മൊറാര്‍ജി ദേശായ്
1992 - അബ്ദുള്‍ കലാം ആസാദ്, ആര്‍.ജെ.ഡി. ടാറ്റ, സത്യജിത് റേ
1997 - ഗുല്‍സാരി ലാല്‍ നന്ദ, അരുണ അസഫ് അലി, എ.പി.ജെ. അബ്ദുള്‍ കലാം
1998 - എം.എസ്. സുബ്ബലക്ഷ്മി, ചിദംബരം സുബ്രഹ്മണ്യം
1999 - ജയപ്രകാശ് നാരായണ്‍, അമര്‍ത്യാ സെന്‍, ഗോപിനാഥ് ബോര്‍ഡൊലോയ്, രവി ശങ്കര്‍
2001 - ലതാ മങ്കേഷ്‌കര്‍, ബിസ്മില്ലാ ഖാന്‍
2009 - ഭീംസെന്‍ ജോഷി
2014 - സി.എന്‍.ആര്‍. റാവു, സച്ചിന്‍ തെണ്ടുല്‍ക്കര്‍
2015 - അടല്‍ ബിഹാരി വാജ്‌പേയി, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ
2019 - പ്രണാബ് മുഖര്‍ജി, ഭൂപന്‍ ഹസാരിക, നാനാജി ദേശ്മുഖ്
2024 - കര്‍പൂരി ഠാക്കൂര്‍, എല്‍.കെ. അദ്വാനി
Content Highlights: nehru to advani list of bharat ratna bharat ratna recipients
Published: 04 Feb 2024, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented