ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. സ്വാതി മാലിവാള്‍ കെജ്‌രിവാളിന്റെ വസതിയിലെത്തിയതിന് പിന്നാലെ കെജ്‌രിവാളിന്റെ സഹായി ബിഭവ് കുമാറിനോടും ഇങ്ങോട്ടെത്തണമെന്ന് ആരോ വിളിച്ചുപറഞ്ഞു. ഇത് ആരാണെന്ന് കണ്ടെത്താന്‍ കെജ്‌രിവാളിന്റെ ഉള്‍പ്പെടെ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദേശീയ വനിതാ കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
'സ്വാതി മാലിവാള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയശേഷം ബിഭവ് കുമാറിനോട് മുഖ്യമന്ത്രിയുടെ വസതിയിലെത്താന്‍ ആരോ ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍, ആരുടെ നിര്‍ദേശപ്രകാരമാണ് ബിഭവ് വന്നതെന്ന് കണ്ടെത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും ഫോണ്‍ രേഖകള്‍ (സി.ഡി.ആര്‍) പരിശോധിക്കണം', വനിതാ കമ്മിഷന്‍ പറഞ്ഞു.
സ്വാതി മാലിവാളിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ദേശീയ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഉചിതമായ വകുപ്പുകള്‍ പ്രകാരം കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും മൂന്ന് ദിവസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ പോലീസിനോട് ആവശ്യപ്പെട്ടു.
അതേസമയം, സ്വാതി മാലിവാളിനെ ആക്രമിച്ച കേസിലെ പ്രതി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി വിധിപറയാനായി മാറ്റി. നിലവില്‍ മേയ് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിഭവ് കുമാര്‍. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് സ്വാതി മാലിവാള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എത്തിയതെന്ന് ബിഭവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇങ്ങനെ ആര്‍ക്കും കയറാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
Content Highlights: Swati Maliwal assault case: NCW calls for probe into Arvind Kejriwal's phone records
Published: 27 May 2024, 09:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented