
ചൊവ്വാഴ്ച വൈകീട്ട് പൂജാ അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകാനെത്തിയവരുടെ തിരക്കിലമർന്ന് മജസ്റ്റിക് ബസ് സ്റ്റാൻഡ്
മൈസൂരു: ദസറ ദിനങ്ങളില്‍ ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള സര്‍വീസുകള്‍ക്ക് അധികനിരക്ക് ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി. ഈ മാസം എട്ടു വരെയാണ് കൂടുതല്‍ നിരക്ക് ഈടാക്കുക. എക്സ്പ്രസ്, നോണ്‍-സ്റ്റോപ്പ് ബസുകള്‍ക്ക് 20 രൂപയും പ്രീമിയര്‍ സര്‍വീസുകള്‍ക്ക് 30 രൂപയും അധികമായി നല്‍കേണ്ടിവരും. സംഭവത്തില്‍ യാത്രക്കാരില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
നിരക്ക് വര്‍ധനക്കെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധമുണ്ടായി. ഇതേത്തുടര്‍ന്ന്, രണ്ട് പതിറ്റാണ്ടായി വിശേഷദിവസങ്ങളില്‍ പ്രത്യേക നിരക്കുകള്‍ ഈടാക്കുന്നുണ്ടെന്ന വിശദീകരണവുമായി കെഎസ്ആര്‍ടിസി അധികൃതര്‍ രംഗത്തെത്തി.
ഈ ദിവസങ്ങളില്‍ പ്രത്യേക ബസ്സുകള്‍ സാധാരണയായി ആളില്ലാതെ ഓടുകയോ മടക്കയാത്രയില്‍ കുറച്ച് യാത്രക്കാരെ മാത്രം ഉള്‍പ്പെടുത്തി സര്‍വീസ് നടത്തുകയോ ചെയ്യുന്നതിനാല്‍ പ്രവര്‍ത്തനച്ചെലവ് നികത്താനാണ് അധിക നിരക്ക് ഈടാക്കുന്നതെന്നാണ് അധികൃതരുടെ പ്രതികരണം.
Content Highlights: Karnataka RTC imposes Dasara surcharge on Bengaluru-Mysuru services until Nov 8. Passengers protest extra charges on express, non-stop, and premier buses.
Published: 01 Oct 2025, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented