മുംബൈ: മഹാരാഷ്ട്രയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം വ്യാപകമായ പരിശോധനയാണെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി. 

To advertise here,

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരമാണ് മുംബൈ. കാരണം മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പരിശോധനകള്‍ മുംബൈയില്‍ നടക്കുന്നുണ്ട്. കോവിഡ് വലിയ തോതില്‍ വ്യാപിക്കാത്തത് ഇതുകൊണ്ടാണെന്നും ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

5000-നു മുകളിലാണ് കോവിഡ് രോഗികളുടെ എണ്ണം. ഇപ്പോള്‍ ചികിത്സയിലുള്ളവരില്‍ 81% പേരും കോവിഡ് ലക്ഷണങ്ങളില്ലാത്തവരാണ്. അതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല, കോവിഡ് കെയര്‍ സെന്റുകള്‍ പാര്‍പ്പിച്ചാല്‍ മതി എന്നത് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്ന കാര്യമാണ്. വ്യാപകമായ പരിശോധനയും സമ്പര്‍ക്കം കണ്ടുപിടിച്ച് നിരീക്ഷിക്കുന്നതും കോവിഡ് വ്യാപനത്തിന്റെ തോത് കുറച്ചു.

മുംബൈയില്‍ മാത്രം 50,000 പരിശോധനകള്‍ നടത്തി. കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 81000-ല്‍ അധികം പേരെ മുംബൈയില്‍ മാത്രം തിരിച്ചറിഞ്ഞു. ഇവരെ ഐസോലേറ്റ് ചെയ്തു. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള  5000-ല്‍ അധികം പേരെ ആശുപത്രികളിലേക്ക് മാറ്റി. വീടുകളില്‍ ക്വാറന്റൈന്‍ സംവിധാനമില്ലാത്തവരും ഇതില്‍ ഉള്‍പ്പെടും.

ആദ്യഘട്ടത്തില്‍ തന്നെ 2500 പേരെ ക്വാറന്റൈന്‍ ചെയ്യാന്‍ സാധിച്ചത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനായി എന്നും അദ്ദേഹം പറഞ്ഞു. ചികിത്സയിലുള്ളവരുടെ നില ആശങ്കാജനകമല്ല. കൂടുതല്‍ ആളുകള്‍ ചികിത്സയിലുണ്ടെങ്കിലും വളരെ ചുരുക്കം പേരുടെ ആരോഗ്യസ്ഥിതി മാത്രമേ ഗുരുതരമായിട്ടുള്ളൂ. മരിച്ചവരില്‍ 90 ശതമാനവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: Mumbai’s high Covid count due to aggressive testing but 81% cases asymptomatic: BMC chief