
മുംബൈ: മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിലുരസി. ലാന്റ് ചെയ്ത ഇൻഡിഗോ വിമാനത്തിന്റെയും ടേക്ക് ഓഫിന് തയ്യാറായിനിന്ന എയർഇന്ത്യ വിമാനത്തിന്റെയും ചിറകുകൾ തമ്മിലാണ് റൺവേയിൽ വെച്ച് കൂട്ടിമുട്ടിയത്. വിമാനങ്ങളുടെ ചിറകുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. എയർ ഇന്ത്യയുടെ മുംബൈ–കോയമ്പത്തൂർ വിമാനവും ഇൻഡിഗോയുടെ ഹൈദരാബാദ്–മുംബൈ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. രണ്ടുവിമാനങ്ങളിലെയും യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം.
Content Highlights: Mumbai Airport Runway Incident: Two Aircraft Wings Clip, Passengers Safely Evacuated
Published: 04 Feb 2026, 12:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented