
ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളെ സമീപിക്കാനാവുന്നത് ജനസംഖ്യയിലെ ഒരു ചെറിയ ശതമാനത്തിനുമാത്രമാണെന്നും ഭൂരിഭാഗവും നിശ്ശബ്ദതയോടെ സഹിക്കുകയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഇന്ത്യയുടെ കഠിനമായ യാഥാര്‍ഥ്യമാണ് സാമൂഹികവും സാമ്പത്തികവുമായ അസമത്വമെന്നു ചൂണ്ടിക്കാട്ടിയ രമണ, എല്ലാവര്‍ക്കും നീതി എന്ന ജനാധിപത്യലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് ഇതാണെന്നും പറഞ്ഞു. വിജ്ഞാന്‍ ഭവനില്‍ നടന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ദേശീയസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ നീതിലഭ്യതയുടെ തോത് വര്‍ധിപ്പിക്കാന്‍ നിയമസംവിധാനം തയ്യാറാവണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ''രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും കോടതിയെ സമീപിക്കുന്നതിനുള്ള നിയമപരമായ അവബോധങ്ങളും ആവശ്യമായ മാര്‍ഗങ്ങളും ഇല്ല. സമൂഹത്തിലെ അസമത്വങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്. എല്ലാവരുടെയും പങ്കാളിത്തത്തിനാണ് ജനാധിപത്യപദ്ധതി. സാമൂഹിക വിമോചനമില്ലാതെ ഇതു സാധ്യമല്ല. നീതിലഭ്യത എന്നത് ഇതിനുള്ള ഉപകരണമാണ്'' -ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്ത ചടങ്ങില്‍ നിയമമന്ത്രി കിരണ്‍ റിജിജു, ജസ്റ്റിസുമാരായ യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരും ഉണ്ടായിരുന്നു.
Content Highlights: Court CJI N.V Ramana
Published: 31 Jul 2022, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented