ചെന്നൈ: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറം മാറ്റിയതിൽ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ ജനങ്ങൾ ഉണർന്നുവെന്നതിന്റെ സൂചനയായിരിക്കും 2024 പൊതുതിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. 

To advertise here,

രാജ്യത്ത് സർവതും കാവിവത്കരിക്കാനുള്ള ​​ഗൂിഢാലോചനയുണ്ടെന്ന് സ്റ്റാലിൻ ആരോപിച്ചു. അതിന്റെ മുന്നോടിയായാണ് ലോ​ഗോ മാറ്റമടക്കമുള്ള നടപടികൾ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇത്തരം ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയായിരിക്കും. കവി തിരുവള്ളുവരിനെ കാവിവത്കരിച്ചു. മഹാന്മാരായ നേതാക്കളുടെ പ്രതിമകൾക്ക് കാവിനിറം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിവസങ്ങൾക്ക് മുമ്പായിരുന്നു ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റിയത്. ചുവപ്പിനു പകരം കാവിനിറത്തിലാണ് പുതിയ ലോഗോ. ലോഗോക്കൊപ്പം സ്ക്രീനിങ് നിറവും കാവിയാക്കിയിരുന്നു. ഭരണപക്ഷത്തിന് അനുകൂലമായ വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കേയായിരുന്നു ലോഗോയുടെ നിറംമാറ്റം.