
ലഖ്‌നൗ: ലഖിംപുരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കര്‍ഷകരുടെ കുടുംബങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് നീതി ലഭിക്കണമെന്ന് മാത്രമാണ്. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ലഖിംപുരിലെത്തി, കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
കൊല്ലപ്പെട്ട കര്‍ഷകരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തിരിമറിയുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 19-കാരനായ ഗുര്‍വീന്ദര്‍ സിങ്ങിന്റെ രണ്ടാം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശരീരത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നില്ല. റോഡില്‍ വലിച്ചിഴച്ചതിനാലുണ്ടായ മുറിവുകളാണ് ശരീരത്തില്‍ കണ്ടെത്തിയതെന്നും അമിത രക്തസ്രാവമാണ് മരണ കാരണമെന്നുമാണ് പുതിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്. വെടിയേറ്റാണ് ഗുര്‍വീന്ദര്‍ മരിച്ചതെന്ന് ആരോപിച്ചാണ് കുടുംബം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടത്.
കര്‍ഷകര്‍ക്ക് നേരേ കാറോടിച്ചുകയറ്റിയ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ യോഗി സര്‍ക്കാര്‍ തയ്യറാകണമെന്നും കേസില്‍ അന്വേഷണം നീതിപൂര്‍വമായി നടക്കണമെങ്കില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ലഖിംപുരിലേക്ക് തിരിച്ച തന്നെ യുപി പോലീസ് രണ്ട് ദിവസം അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ പോലും ഹാജരാക്കിയില്ല. ലഖിംപുരില്‍ കര്‍ഷകര്‍ക്ക് നേരേയുള്ള സംഘര്‍ഷം നടക്കുമ്പോള്‍ യുപി പോലീസ് എവിടെയായിരുന്നുവെന്നും നേതാക്കളെ തടയാന്‍ മാത്രമാണോ യുപി പോലീസെന്നും പ്രിയങ്ക ചോദിച്ചു.
58 മണിക്കൂര്‍ നീണ്ട തടവിനുശേഷം പുറത്തിറങ്ങിയ പ്രിയങ്കയെയും കൂട്ടി കഴിഞ്ഞ ദിവസം വൈകീട്ടാണ് രാഹുലും സംഘവും ലഖിംപുരിലെത്തിയത്. കൊല്ലപ്പെട്ട കര്‍ഷകരുടേയും പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തെയും സംഘം സന്ദര്‍ശിച്ചിരുന്നു.
content highlights: Minister Must Go For Unbiased Probe: Priyanka Gandhi On Farmers Killing
Published: 07 Oct 2021, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented