ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. പ്രതിവാര വാർത്താസമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയ വക്താവ് രൺദീപ് ജയ്സ്വാളാണ് വിഷയത്തിൽ പ്രതികരണം നടത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് അനുയോജ്യമല്ലാത്ത പരിപാടി ആയിരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് പ്രമുഖരുടേതുപോലെ മുഖ്യമന്ത്രിമാരുടെയും സന്ദർശനങ്ങൾ രാഷ്ട്രീയ അനുമതി നൽകുന്നതിന്റെ ഭാഗമായി വിദേശകാര്യമന്ത്രാലയം വിലയിരുത്താറുണ്ടെന്ന് ജയ്സ്വാൾ പറഞ്ഞു. സന്ദർശനം നടത്തുന്ന ആൾ വഹിക്കുന്ന പദവിക്കും സന്ദർശനത്തിന്റെ ലക്ഷ്യത്തിനും അനുയോജ്യമായിരിക്കണം നിർദിഷ്ട പരിപാടികൾ. എന്നാൽ, രേവന്ത് റെഡ്ഡിയുടെ വിഷയത്തിൽ അത് അങ്ങനെ ആയിരുന്നില്ല. അതിനാലാണ് അനുമതി നിഷേധിക്കപ്പെട്ടത്, ജയ്സ്വാൾ കൂട്ടിച്ചേർത്തു. അതേസമയം, രേവന്ത് റെഡ്ഡിയുടെ യുകെ സന്ദർശനത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെ യുഎസ് സന്ദർശനം രേവന്ത് റെഡ്ഡി റദ്ദാക്കിയിരുന്നു. നിലവിൽ യുകെയിലുള്ള രേവന്ത്, അമേരിക്കൻ സന്ദർശനം ഒഴിവാക്കി ഞായറാഴ്ച ലണ്ടനിൽനിന്ന് ഹൈദരാബാദിലേക്ക് എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുമുണ്ട്.
Content Highlights: MEA explains denial of US visit permission for Telangana CM Revanth Reddy., Spokesperson Randhir Jaiswal stated the event was unsuitable for a Chief Minister's position., Revanth Reddy's UK visit has been officially approved., The Chief Minister cancelled his US leg and will return to Hyderabad from London.
Published: 21 Aug 2026, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented