ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജയില്‍ മോചിതനായി. 18 മാസമായി തിഹാര്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തന്നെപ്പോലെ ഭരണഘടനയുടെ ശക്തിയില്‍ അരവിന്ദ് കെജ്രിവാളും പുറത്തുവരുമെന്ന് ജനക്കൂട്ടത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ സിസോദിയ പറഞ്ഞു. എട്ടാമത്തെ അപ്പീലിലാണ് സിസോദിയക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സിസോദിയയെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 12 ദിവസത്തിന് ശേഷം ഇ.ഡിയും അദ്ദേഹത്തിന്റെ അറസ്റ്റുരേഖപ്പെടുത്തി.
Content Highlights: Manish Sisodia out of Tihar jail
Published: 09 Aug 2024, 08:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented