ഇംഫാൽ: മണിപ്പൂരിൽ സെെനിക സംഘം സഞ്ചരിച്ച വാഹനത്തിന് നേർക്ക് ആക്രമണം. ഇംഫാലിന് സമീപം അസം റൈഫിൾസിന്റെ ട്രക്കിനു നേരെ ആക്രമണമുണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. പതിയിരുന്ന ആയുധധാരികളായ ആക്രമിസംഘം വാഹനത്തിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വെടിവെപ്പിൽ രണ്ട് അസം റൈഫിൾ ജവാന്മാർ വീരമൃത്യു വരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ജവാന്മാർക്കും പരിക്കേറ്റതായാണ് വിവരം. 33 ജവാന്മാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒട്ടേറെപേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആക്രമണം. ഇംഫാലിൽനിന്ന് ബിഷ്ണുപൂരിയിലേക്ക് പോവുകയായിരുന്ന അർധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. നമ്പോൾ സബൽ ലെയ്കായ് പ്രദേശത്ത് വെച്ച് അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. ഇംഫാലിന്റെയും ചുരാചന്ദ്പൂരിന്റേയും ഇടയിൽ പതിയിരിക്കുകയായിരുന്നു ആക്രമി സംഘം. സൈന്യത്തിന്റെ വാഹനം കടന്നുപോകവെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
Content Highlights: Indian Army Convoy Ambushed Near Imphal, Manipur; One Soldier Martyred
Published: 19 Sept 2025, 08:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented