
ചെന്നൈ: തിരുപ്പറങ്കുണ്ഡ്രം കുന്നിലെ കൽത്തൂണിൽ ദീപം കൊളുത്താൻ അനുവാദം ലഭിക്കാത്തതിൽ മനംനൊന്ത് 38-കാരൻ ജീവനൊടുക്കി. മധുരയിലെ നരിമേട് സ്വദേശി പൂർണചന്ദ്രനാണ് മരിച്ചത്.
മധുര അഴകർകോവിൽ റോഡിലെ പോലീസ് ഔട്ട്‌പോസ്റ്റിനകത്തു കയറി മൊബൈൽ ഫോണിൽ ഓഡിയോ റെക്കോഡ് ചെയ്ത ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഔട്ട്പോസ്റ്റിനകത്തുനിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശത്തുണ്ടായിരുന്നവർ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മധുര സർക്കാർ രാജാജി ആശുപത്രിയിലേക്ക് മാറ്റി.
അടുത്തവർഷം കാർത്തിക ഉത്സവത്തിനെങ്കിലും തിരുപ്പറങ്കുണ്ഡ്രം മലയിൽ ദീപം തെളിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികളോട് അപേക്ഷിക്കുന്നതായിരുന്നു പൂർണചന്ദ്രന്റെ ഓഡിയോ ക്ലിപ്പെന്ന് പോലീസ് പറഞ്ഞു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവുണ്ടായിരുന്നിട്ടും കൽത്തൂണിൽ ദീപം തെളിയിക്കാൻ അനുവദിക്കാത്തതിൽ പൂർണചന്ദ്രൻ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തും അഭിഭാഷകനുമായ ശരവണൻ പറഞ്ഞു.
മരണത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ അനുശോചനം രേഖപ്പെടുത്തി. തിരുപ്പറങ്കുണ്ഡ്രം വിഷയത്തിൽ ഡിഎംകെ സർക്കാർ സ്വീകരിച്ച ഹിന്ദുവിരുദ്ധ നിലപാടാണ് ഈ ദുരന്തത്തിലേക്കു നയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
പൂർണചന്ദ്രന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ദുമതി പോലീസിൽ പരാതി നൽകി. തന്റെ ഭർത്താവ് ഭക്തനായിരുന്നെന്നും ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധമില്ലെന്നും അവർ പറഞ്ഞു.
ദമ്പതിമാർക്ക് രണ്ടു കുട്ടികളുണ്ട്. സംഭവത്തിൽ തല്ലാകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A 38-year-old man died by suicide after being denied permission to light a lamp on Tirupparankundram hill. Police are investigating the incident.
Published: 20 Dec 2025, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented