ഗുവാഹത്തി: അസമില്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കാംരുപ് ജില്ലാ സ്വദേശിയായ സദ്ദാം ഹുസൈന് (37) ആണ് കൊല്ലപ്പെട്ടത്. മോരിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്തുചാടിയ കാണ്ടാമൃഗമാണ് സദ്ദാമിനെ പിന്തുടര്ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഞായറാഴ്ചയാണ് സംഭവം. കാണ്ടാമൃഗം തനിക്കുനേരെ പാഞ്ഞടുക്കുന്നത് കണ്ട സദ്ദാം, ബൈക്കില്‍നിന്ന് ഇറങ്ങി ഓടി. എന്നാല്‍, കാണ്ടാമൃഗം പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകള്‍ ശബ്ദമുണ്ടാക്കി കാണ്ടാമൃഗത്തെ തുരത്താന്‍ ശ്രമിക്കുന്നതും കാണാം. തല ചതഞ്ഞ നിലയിലാണ് പാടത്ത് സദ്ദാമിന്റെ മൃതദേഹം കണ്ടെത്തിയത്.
കാണ്ടാമൃഗം വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്തെത്തിയതാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന പോബിതോറ വന്യജീവി സങ്കേതം രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങള്‍ ഉള്ള ഇടമാണ്.
Content Highlights: man dies in attack of rhino in assam
Published: 30 Sept 2024, 03:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented