സഹാരന്‍പുര്‍: വിവാഹാഘോഷത്തിനിടെ യുവാവ് കാറിന്റെ സണ്‍റൂഫില്‍ വെച്ച് പടക്കം കത്തിച്ചതിനെ തുടര്‍ന്ന് തീപ്പിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് സംഭവം. തീക്കൊടുക്കുന്നതിനിടെ ഒരു പടക്കം കാറിനുള്ളിലേക്ക് വീഴുകയും തീപ്പിടിക്കുകയുമായിരുന്നു. 

To advertise here,

വെള്ളിയാഴ്ച ഫത്തേപുര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗാന്ധേവാഡാ ഗ്രാമത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

തീപ്പിടിച്ചതിനെ തുടര്‍ന്ന് യുവാവ് കാറില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ മറ്റ് അപകടം സംഭവിച്ചില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കോ മറ്റോ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. തീയില്‍ കത്തിനശിച്ച കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പടക്കം കത്തിച്ച യുവാവിനെതിരേ പിഴയും ചുമത്തി.