നാഗ്പുർ: മഹാരാഷ്ട്രയിലെ അമരാവതിയിലെ ഷിംഗോഡിയിൽ ക്രിസ്മസുമായി ബന്ധപ്പെട്ട പ്രാർഥനാ ച്ചടങ്ങിൽ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയുമടക്കം മൂന്നുപേരേ പോലീസ് അറസ്റ്റുചെയ്തു.

To advertise here,

സിഎസ്ഐ സഭയുടെ നാഗപുർ അമരാവതി മിഷനിലെ ഫാദർ ജെ.എൽ. സുധീർ, ഭാര്യ ജാസ്മിൻ, സഹായി എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം.

നെയ്യാറ്റിൻകര അമരവിള സ്വദേശിയാണ് ഫാദർ സുധീർ. നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് പോലീസിന്റെ നടപടിയെന്ന് സഭാധികൃതർ പറയുന്നു. ആറുവർഷമായി ഫാദർ സുധീർ ഇവിടെ ശുശ്രുഷചെയ്യുകയാണ്.