മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. കണ്ണൂർ സ്വദേശിനിയായ ഐടി പ്രൊഫഷണൽ ശരണ്യ(36)യെ ആണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ട് ദിവസമായി വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല. ഒറ്റയ്ക്കായിരുന്നു യാത്ര.

To advertise here,

ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്ക് തിരിച്ച അവർ ട്രെക്കിംഗ് റൂട്ടിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല. കാണാതാകുന്നതിന് മുമ്പ് അവർ ഫോണിൽ വിളിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊച്ചിയിൽനിന്നാണ് ശരണ്യ കുടകിലേക്ക് യാത്രചെയ്തത്. യാവകപടി എന്ന ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. വനംവകുപ്പ് ചെക്ക്പോസ്റ്റിൽ അവരുടെ ഐഡിയും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. ഏപ്രിൽ രണ്ടിനാണ് അവർ ട്രെക്കിങ് ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു.