
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയസമവാക്യങ്ങളിൽ മാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നു. എൻ.സി.പി. വിഭാഗങ്ങളെ ലയിപ്പിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും ബി.ജെ.പി. നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയചർച്ച.
കഴിഞ്ഞദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഔദ്യോഗിക വസതിയിൽ എൻ.സി.പി.യുടെ ഇരുവിഭാഗം നേതാക്കളുമെത്തി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയാണോ നടന്നതെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ ലഭിക്കാനായി ഭരണകക്ഷിയായ ബി.ജെ.പി., ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി. (എസ്.പി.)യെയും ഡി.എം.കെ.യെയും വശീകരിക്കുകയാണെന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു യോഗം നടന്നതെന്നും ശ്രദ്ധേയമാണ്.
മഹാരാഷ്ട്രയിൽ എൻ.സി.പി. വിഭാഗങ്ങൾ വീണ്ടും ലയിച്ചേക്കുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്തതിരിച്ചടിയോടെ എൻ.സി.പി. (എസ്.പി.) വിഭാഗം കടുത്ത നിരാശയിലാണ്. തുടർന്ന് ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കണമെന്ന അഭിപ്രായം ശരദ് പവാർ വിഭാഗത്തിൽ ശക്തമായിട്ടുമുണ്ട്.
Content Highlights: Rumors of NCP factions merging to consolidate political power in Maharashtra., Secret meetings held at Devendra Fadnavis's residence involving NCP leaders., Speculation regarding support for the upcoming central constitutional amendment bill., P. Chidambaram's claims of BJP wooing NCP (SP) and DMK for legislative support., NCP (SP) faction reconsidering political alliances following assembly election setbacks.
Published: 16 Jul 2026, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented