മുംബൈ: ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റത്തിന് ശേഷം മഹാരാഷ്ട്രയിൽ വീണ്ടും സ്ഥലപ്പേരുകൾ മാറ്റി സംസ്ഥാന സർക്കാർ. അഹ്മദ്നഗറിന്റെ പേര് 'അഹല്യ നഗര്‍' എന്നാണ് പുനർ നാമകരണം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ ആണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.
18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറാത്ത രാജ്ഞിയാണ് അഹല്യാഭായ് ഹോൽക്കർ. അഹല്യ ഹോല്‍ക്കറുടെ 298-ാം ജന്മവാര്ഷികത്തിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. 2022 ജൂണിൽ ഔറംഗബാദ് ജില്ലയെ ഛത്രപതി സംബാജിനഗറെന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മഹാരാഷ്ട്ര സർക്കാർ പുനർ നാമകരണം ചെയ്തിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് നാമകരണം ചെയ്ത മുംബൈയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കറി റോഡ് സ്റ്റേഷന് ലാല്‍ബാഗെന്നും സന്ദേര്‍സ്റ്റ് റോഡ് സ്റ്റേഷന് ഡോഗ്രീ എന്നും മറൈന്‍ ലൈൻസ് മുംബാദേവിയെന്നും ഛാര്‍നി റോഡ് ഗിര്‍ഗാവോൺ എന്നും കോട്ടണ്‍ ഗ്രീന്‍ കാലാചൗകിയെന്നും ഡോക്ക്യാര്‍ഡ് സ്റ്റേഷന് മാസ്ഗാവോൺ എന്നും കിങ്സ് സര്‍ക്കിള്‍ തിര്‍ത്തങ്കര്‍ പര്‍സ്വാനത് എന്നുമാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.
Content Highlights: maharashtra cabinet approves renaming of cities, ahmednagar will be known as ahilyanagar
Published: 13 Mar 2024, 06:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented