ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം പാസാക്കി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബോര്‍ഡ്. ബിജെപി മുനിസിപ്പൽ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് ആണ് അലിഗഢിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം നല്‍കിയത്. അതേസമയം, സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ജില്ലയുടെ പേര് മാറ്റുകയുള്ളൂ.

To advertise here,

'കഴിഞ്ഞദിവസമാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദേശം കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് യോഗത്തില്‍ മുന്നോട്ടുവെച്ചത്. ഇത് എല്ലാ കൗണ്‍സിലര്‍മാരും ഏകകണ്ഠേന പാസാക്കി. അനുമതിക്കായി അടുത്ത ഘട്ടത്തിലേക്ക് നിര്‍ദേശം അയക്കും. എത്രയുംപെട്ടെന്ന് സര്‍ക്കാര്‍ ഇത് പരിഗണിക്കുമെന്നും അലിഗഢിന്റെ പേര് മാറ്റാനുള്ള ഞങ്ങളുടെ അവശ്യം അംഗീകരിക്കുമെന്നുമാണ് പ്രതീക്ഷ', മേയര്‍ പ്രശാന്ത് സിങ്കള്‍ പറഞ്ഞു.