ന്യു ഡല്‍ഹി: വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. 115.50 രൂപയാണ് 19 കിലോഗ്രാമിന്റെ ഹോട്ടലുകളിലും ഭക്ഷണശാലകളിലുമുപയോഗിക്കുന്ന സിലിണ്ടറിന് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 1859.50 രൂപയില്‍ നിന്നും 1744 രൂപയായി.
മെട്രോ നഗരങ്ങളില്‍ 1846(കൊല്‍ക്കത്ത), 1696(മുംബൈ), 1893(ചെന്നൈ) എന്നിങ്ങനെയാണ് പുതുക്കിയ വില. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 14.2 കിലോഗ്രാമിന്റെ സിലിണ്ടറുകളുടെ വില 1053 രൂപയാണ്. സബ്സിഡി കൂടാതെയുള്ള വിലയാണിത്.
Content Highlights: LPG Cylinder Prices Today: LPG price for commercial cylinders cut by Rs 115.50 in Delhi
Published: 01 Nov 2022, 04:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented