മുംബൈ: പെട്രോൾ പമ്പ് സീൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഹിങ്കോളിയിലാണ് സംഭവം. ഇന്ത്യൻ ഓയിൽ സെയിൽസ് മാനേജരായ മഹേഷ് ഷെൽക്കെയാണ് കൊല്ലപ്പെട്ടത്. പെട്രോൾ പമ്പ് ഉടമയുടെ മകനുമായുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം. ഏഴു തവണ മഹേഷ് ഷെൽക്കയ്ക്ക് കുത്തേറ്റു.
സാങ്കേതിക തടസ്സങ്ങൾ മൂലം മൂന്ന് മാസമായി അടച്ചിട്ടിരുന്ന ചോന്ധിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് സീൽ ചെയ്യാൻ ചൊവ്വാഴ്ച വൈകുന്നേരമാണ് ഷെൽക്കെയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
പ്രവർത്തനം പുനരാരംഭിക്കാൻ പെട്രോൾ പമ്പ് ഉടമ സാഹേബ്റാവു പാണ്ഡവീറിന്റെ കുടുംബം ഒരു മാസം കൂടി സമയം ചോദിച്ചെങ്കിലും ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ അദ്ദേഹത്തിന്റെ മകൻ ഉമേഷ് പാണ്ഡവീർ കത്തിയുപയോഗിച്ച് ഷെൽക്കെയെ ഏഴ് തവണ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വയറിലും പുറത്തും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഷെൽക്കെ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൊലപാതകത്തിനുശേഷം പ്രതിയും മറ്റുള്ളവരും രണ്ട് കാറുകളിൽ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കുറുന്ദ പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലാണ് ഷെൽക്കെ ആക്രമിക്കപ്പെട്ടതെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ അർവിന്ദർ സിംഗ് സാഹ്നി പറഞ്ഞു, സഹപ്രവർത്തകന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. കർശന നടപടിയെടുക്കണമെന്നും അദ്ദേഹം മഹാരാഷ്ട്ര പോലീസിനോട് ആവശ്യപ്പെട്ടു.
Content Highlights: Indian Oil sales manager Mahesh Shelke was stabbed to death in Hingoli, Maharashtra., The incident occurred during a dispute over sealing a petrol pump that was closed for three months., The prime suspect, Umesh Pandaveer, stabbed the official seven times and fled the scene., Police have registered a murder case and launched a manhunt for the absconding suspects., Top officials including the Indian Oil Chairman and Union Petroleum Minister condemned the killing.
Published: 07 Oct 2026, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented