ന്യൂഡല്‍ഹി: വിവാദമായ പാനമ രേഖകളില്‍ പറയുന്ന നിയമസ്ഥാപനം ഇടപാടുകള്‍ നടത്തിയത് മലയാളി വഴിയെന്ന് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മാത്യു ജോര്‍ജിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ആരംഭിച്ചു.

To advertise here,

പാനമ രേഖകളില്‍ പരാമര്‍ശിക്കുന്ന മോസാക്ക് ഫൊന്‍സേക്ക എന്ന സ്ഥാപനത്തിന്റെ വിദേശ ഇടപാടുകള്‍ മാത്യു ജോര്‍ജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നാണ് കണ്ടെത്തല്‍.

നിരവധി പ്രമുഖരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാളാണ് മലയാളിയായ മാത്യു ജോര്‍ജ് എന്നാണ് ഇ.ഡിയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇദ്ദേഹത്തിന്റെ അക്കൗണ്ടിങ് സ്ഥാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കൊച്ചിയിലെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയവിവരങ്ങള്‍ ഇ.ഡിയ്ക്ക് ലഭിച്ചിട്ടുള്ളത്. 2016-ലാണ് പനാമ രേഖകള്‍ പുറത്തെത്തിയത്.