ഷിംല: ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം. സുബത്തു ജില്ലയിൽ ബുധനാഴ്ചയാണ് മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തത്. വലിയ തോതിൽ മഴവെള്ളം പ്രദേശത്തേക്ക് ഒഴുകിയെത്തിയതോടെ വീടുകൾ ഒലിച്ചുപോകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
നിരവധി വാഹനങ്ങൾ ഒലിച്ചു പോയതടക്കം വലിയ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദേശീയ പാത 21 തടസ്സപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് പല റോഡുകളും തകര്‍ന്നു
അതിനിടെ, ബാലഡ് നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബദ്ദിയിലെ പാലം തകർന്നു. പാലം തകർന്നതോടെ ബദ്ദിയിലെ വ്യവസായ മേഖലയിൽ നിന്നും ഹരിയാണ, ചണ്ഡീഗഢ് എന്നീ പ്രദേശങ്ങളിലേക്കുള്ള യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്.
Content Highlights: Landslides, cloudburst, bridge collapse as rain batters Himachal
Published: 23 Aug 2023, 01:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented