
ഷിംല (ഹിമാചല്‍പ്രദേശ്): ഹിമാചല്‍പ്രദേശില്‍ ഇത്തവണത്തെ കാലവര്‍ഷക്കെടുതിയിലുണ്ടായ അപകടങ്ങളില്‍ ഇതുവരെ 170 മരണം. ഇതില്‍ 94 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ റോഡ് അപകടങ്ങളില്‍ 76 മരണം സ്ഥിരീകരിച്ചു. ജൂണ്‍ 20 മുതല്‍ ജൂലായ് 30 വരെയുള്ള കണക്കാണിത്. മണ്ഡി, കുളു, ചമ്പ ജില്ലകളെയാണ് കാലവര്‍ഷക്കെടുതി ഏറ്റവുമധികം ബാധിച്ചത്.
ഇതില്‍ മണ്ഡി ജില്ലയില്‍ 35 മരണങ്ങളാണ് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലുണ്ടായത്. ഇവിടെ പൊതുസ്വത്തിനടക്കം കാര്യമായ നാശനഷ്ടങ്ങളുണ്ടായി. കുളു ജില്ലയില്‍ മാത്രം ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ 48 കോടിയുടെ നാശമുണ്ടായി. ഇവിടെ 17 പേരാണ് മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചത്.
സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒസി) പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ ഇടങ്ങളിലെ ജലവിതരണ സംവിധാനങ്ങള്‍ തടസ്സപ്പെട്ടതിനൊപ്പം പല പ്രദേശങ്ങളിലൂടെയുള്ള ഗതാഗതത്തിനും തടസ്സം നേരിട്ടു. 2,743 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയെ കനത്ത മഴ ബാധിച്ചു. 680 വീടുകളാണ് കനത്ത മഴയില്‍ നാശം നേരിട്ടത്. അപകടസാധ്യത കൂടുതലുള്ള മേഖലകളില്‍ എസ്ഇഒസി എമര്‍ജന്‍സി ടീമിനെ നിയോഗിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളോട് അപകടസാധ്യതയുള്ള മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: monsoon death toll rises to 170 in himachal pradesh
Published: 31 Jul 2025, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented