മംഗളൂരു: കൊല്ലൂരില്‍ പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവര്‍ത്തി(45)യുടെ മൃതദേഹമാണ് സൗപര്‍ണിക നദിയില്‍നിന്ന് കണ്ടെത്തിയത്. കൊല്ലൂർ മൂകാംബിക ക്ഷേത്രപരിസരത്തുനിന്നാണ് യുവതിയെ കാണാതായത്.
ഓഗസ്റ്റ് 27-നാണ് വസുധ ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയത്. തുടര്‍ന്ന് കാര്‍ ഗസ്റ്റ് ഹൗസിന് മുന്പില് വാഹനം പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചു. ക്ഷേത്രത്തില്‍ യുവതിയുടെ അസ്വാഭാവിക പെരുമാറ്റം മറ്റുള്ളവര്‍ ശ്രദ്ധിച്ചിരുന്നു. പിന്നാലെ യുവതി ക്ഷേത്രത്തില്‍നിന്ന് പുറത്തേക്ക് ഓടിപ്പോവുകയും ചെയ്തു. ഇതിനിടെ വസുധയെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ അമ്മ വിമല പിറ്റേദിവസം കൊല്ലൂരിലെത്തി. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മകളേക്കുറിച്ച് വിവരം ലഭിച്ചില്ല. ഇതോടെ പോലീസില്‍ പരാതി നല്കി.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പുഴയില്‍ ചാടുന്നത് കണ്ടതായി ചിലര്‍ മൊഴിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച മുതല്‍ പോലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയും അടക്കമുള്ളവര്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് യുവതി ചാടിയതെന്ന് പറഞ്ഞ സ്ഥലത്തുനിന്ന് മൂന്നുകിലോമീറ്റര്‍ അകലെ പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Body of Vasudha Chakravarthy, 45, found in Souparnika River days after disappearing from Kollur
Published: 31 Aug 2025, 07:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented