ചെന്നൈ: ശബരിമല, ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. ഹുബ്ബള്ളി-കൊല്ലം-ഹുബ്ബള്ളി റൂട്ടിലാണ് പ്രതിവാര സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ചത്.
ഹുബ്ബള്ളി-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍(07313) സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 28 വരെ എല്ലാ ഞായറാഴ്ചകളിലും പകല്‍ 3.15-ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 12.55-ന് ഈ ട്രെയിന്‍ കൊല്ലത്ത് എത്തിച്ചേരും. കൊല്ലം-ഹുബ്ബള്ളി സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍(07314) സെപ്റ്റംബര്‍ 29 മുതല്‍ ഡിസംബര്‍ 29 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകീട്ട് അഞ്ചുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം വൈകീട്ട് ആറരയ്ക്ക് ഈ ട്രെയിന്‍ ഹുബ്ബള്ളിയിലെത്തും.
ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ട്.
മാവേലി എക്‌സ്പ്രസില്‍ അധിക കോച്ച്
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസില്‍(16603/16604) അധികമായി ഒരു സ്ലീപ്പര്‍കോച്ച് അനുവദിച്ചു.
16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 25,26,27,30 ഒക്ടോബര്‍ 02,04 തീയതികളിലാണ് അധികമായി ഒരു സ്ലീപ്പര്‍ക്ലാസ് കോച്ചുണ്ടാവുക.
16604 തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് സെപ്റ്റംബര്‍ 26,27,28, ഒക്ടോബര്‍ 01,03,05 തീയതികളിലും അധികമായി ഒരു സ്ലീപ്പര്‍ക്ലാസ് കോച്ചുമായി സര്‍വീസ് നടത്തും.
Content Highlights: South Western Railway introduces special weekly express trains between Hubballi and Kollam to manage Sabarimala and festive season rush. Additional coach for Maveliexpress.
Published: 26 Sept 2025, 12:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented