
കൊല്‍ക്കത്ത: ആര്.ജി. കര് മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്തയിലെ പ്രസിദ്ധമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് വന്‍ പ്രതിഷേധം. ഡ്യൂറന്റ് കപ്പില്‍ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ മോഹന്‍ ബഗാന്- ഈസ്റ്റ് ബഗാന് മത്സരം റദ്ദാക്കിയിരുന്നു. ഇരു ക്ലബ്ബുകളുടേയും ആരാധകരടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതിഷേധം നടന്നേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 'നീതിവേണം' എന്ന
മുദ്രാവാക്യം വിളികളുമായി എത്തിയ ആള്‍ക്കൂട്ടവും പോലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഏതാനും പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
ഫുട്ബോളിലെ ചിരവൈരികളായ ക്ലബ്ബുകളുടെ കൊടി ഒരേ ആവശ്യത്തിനുവേണ്ടി ആരാധകര്‍ ഒന്നിച്ചുയര്‍ത്തുന്ന അപൂര്‍വ്വ സംഭവത്തിലൊന്നാണ് പ്രതിഷേധമെന്ന് വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ചൂണ്ടിക്കാട്ടി. സുരക്ഷാപ്രശ്നമുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഡ്യൂറന്റ് കപ്പിലെ 'നാട്ടങ്കം' റദ്ദാക്കിയത്.
Content Highlights: Kolkata murder East Bengal, Mohun Bagan fans protest for justice to victim
Published: 18 Aug 2024, 06:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented