ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടന്ന വഖഫ് ഭേദഗതി ബില്ലില്‍ ചര്‍ച്ച അവസാനിപ്പിച്ചശേഷം മറുപടി പറഞ്ഞ് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു. വഖഫ് ബില്ല് മുസ്ലിം വിരുദ്ധമല്ലെന്നും ബില്ല് പാസായാല്‍ മുനമ്പം വിഷയം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വഖഫ് ബൈ യൂസര്‍ വ്യവസ്ഥ ഒഴിവാക്കിയതിനെതിനെ അദ്ദേഹം ന്യായീകരിച്ചു. 

To advertise here,

ട്രൈബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് ബില്ല് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവസംഘടനകള്‍ പിന്തുണയ്ക്കുന്നത് പഠിക്കാതെയാണോ എന്നും മന്ത്രി ചോദിച്ചു. 

ലോക്‌സഭയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ചര്‍ച്ച 12 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. ബില്ലില്‍ വോട്ടെടുപ്പ് നടക്കുകയാണ്.