ലഖ്നൗ: കേരളത്തിൽ നിന്നുള്ള പതിനൊന്നംഗ മാധ്യമ പ്രതിനിധി സംഘത്തിന്റെ ഏഴ് ദിവസത്തെ ഉത്തർപ്രദേശ് പര്യടനത്തിന് തുടക്കമായി. ഉത്തർപ്രദേശിന്റെ വികസന നേട്ടങ്ങൾ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അവസരമൊരുക്കിയിരിക്കുന്നത് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ്.

To advertise here,

ലഖ്‌നൗ പിഐബി ഡയറക്ടർ ദിലീപ് ശുക്ല, മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഓഫീസർ സുന്ദരം ചൗരസ്യ എന്നിവർ മാധ്യമ പ്രതിനിധി സംഘത്തിന് ഊഷ്മള സ്വീകരണം നൽകി.

ലഖ്നൗ, ബാരാബങ്കി, അയോധ്യ എന്നീ പ്രദേശങ്ങൾ പര്യടനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഒരു ജില്ല ഒരു ഉല്പന്നം', നൂതന കാർഷിക രീതികൾ, റെയിൽവേ ഗവേഷണ-വികസന രംഗം, നിക്ഷേപ പ്രോത്സാഹനം, പ്രതിരോധം, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയുടെ വികസനം, അയോധ്യയിലെ വികസന പ്രവർത്തനങ്ങൾ എന്നിവയിൽ സന്ദർശനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.

വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ സംരംഭങ്ങളെയും പുരോഗതിയെയും കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിന് മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരുമായും കർഷകരുമായും ബന്ധപ്പെട്ട വ്യക്തികളുമായും ആശയവിനിമയം നടത്തുന്ന പ്രതിനിധി സംഘം വിവിധ സ്ഥാപനങ്ങളും വികസന പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും സംഘം കൂടിക്കാഴ്ച നടത്തിയേക്കും.

ഉത്തർപ്രദേശിന്റെ വികസന സംരംഭങ്ങൾ, നൂതനാശയങ്ങൾ, വിജയഗാഥകൾ എന്നിവ കേരളത്തിലെ ജനങ്ങളിലേക്കെത്തിക്കാൻ പങ്കെടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്ക് പര്യടനത്തിലൂടെ അവസരം ലഭിക്കും.