
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ഇന്ത്യസഖ്യം ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തിൽ രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾക്കൊപ്പം ശ്രദ്ധനേടി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുകളും. ഇന്ത്യസഖ്യത്തിലെ വിവിധ ഘടകകക്ഷികളെ ഒന്നിച്ചുനിർത്തുന്നതിലും എല്ലാവരെയും ഒരേ വേദിയിലെത്തിക്കുന്നതിലും വേണുഗോപാലിന്റെ പരിശ്രമമുണ്ട്.
ഇന്ത്യസഖ്യം നടത്തിയ മാർച്ചിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയ ഉച്ചവിരുന്നിലും എല്ലാവരെയും പങ്കെടുപ്പിക്കാൻ ആസൂത്രണം നടത്തിയത് കെ.സി. വേണുഗോപാലായിരുന്നു. ആകാശവാണി ഭവനിലേക്കുള്ള രാഹുലിന്റെ അപ്രതീക്ഷിത പ്രവേശനവും കുത്തിയിരിപ്പുസമരവും പ്രക്ഷോഭത്തിന് പുതിയ മാനം നൽകിയപ്പോൾ, പ്രതിപക്ഷനേതാക്കൾക്കിടയിലെ ഏകോപനവും തുടർപരിപാടികളുടെ ആസൂത്രണവും ഏറ്റെടുത്തതും കെ.സി.തന്നെ.
രാഹുലും പ്രിയങ്കയും മുന്നിൽനിന്ന് നയിക്കുന്ന സമരനീക്കങ്ങൾക്ക് സംഘടനാപരമായ പിന്തുണ ഉറപ്പാക്കുന്നതിൽ വേണുഗോപാലിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു. സുപ്രീംകോടതി മാർച്ചിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യം ഉറപ്പുവരുത്താനും ഇടപെട്ടു. പ്രക്ഷോഭം തുടർച്ചയായി മുന്നോട്ടുകൊണ്ടുപോകാൻ സംഘടനാപരമായ ഏകോപനം അനിവാര്യമായതിനാൽ പ്രതിപക്ഷ ഐക്യം നിലനിർത്തുന്നതിന്റെയും സമരത്തിന്റെ തുടർദിശ തീരുമാനിക്കുന്നതിന്റെയും പ്രധാന ഉത്തരവാദിത്വവും ഏറ്റെടുത്തു.
Content Highlights: KC Venugopal is coordinating opposition parties within the INDIA bloc in Delhi., He played a key role in organizing the march and ensuring high-profile opposition leaders attended., Venugopal is providing vital organizational support for the protests led by Rahul Gandhi and Priyanka Gandhi.
Published: 15 Oct 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented