ബെംഗളൂരു: കര്‍ണാടകയിലെ കോളേജുകള്‍ ഈ മാസം 26 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമാണ് പ്രവേശനാനുമതി. ഇതു സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കും. 

To advertise here,

സ്വകാര്യ, സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ 65 ശതമാനം കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉപമുഖ്യമന്ത്രി അശ്വത്‌നാരായണ്‍ ജൂലൈ 16ന് ട്വീറ്റ് ചെയ്തിരുന്നു. ഡിപ്ലോമ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

മെഡിക്കല്‍, ദന്തല്‍ കോളേജുകളും അടിയന്തരമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് നിർദേശങ്ങളൊന്നും വന്നിട്ടില്ല.

Content Highlights: Karnataka to reopen Colleges on 26th