ബെംഗളൂരു: കർണാടകയിൽ ഡീസൽ വില വർധിക്കും. ഡീസൽ നികുതിയിൽ 2.73% വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വർധനവ് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു.

To advertise here,

18.44 ശതമാനത്തിൽനിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതോടെ രണ്ടുരൂപയുടെ വർധനയാണ് ഒരുലിറ്റർ ഡീസലിന്മേലുണ്ടാവുക. നിലവിലെ വിലയനുസരിച്ച് പുതിയ ഡീസൽ വില സംസ്ഥാനത്ത് ലിറ്ററിന് 91.02 ആയി ഉയരും.

2021 നവംബറിന് മുമ്പ് കർണാടകയിൽ ഡീസലിന്മേലുള്ള വിൽപ്പന നികുതി 24% ആയിരുന്നു. 2024 ജൂണിൽ 18.44 ശതമാനത്തിലേക്ക് കുറച്ചു. പുതിയ വർധനവ് നിലവിൽ വന്നാലും സമീപ സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ നിരക്കിലാകും കർണാടകയിൽ ഡീസൽ ലഭ്യമാകുക.  

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഭൂനികുതി, വൈദ്യുതി കരം, പാൽ വില എന്നിവ അടുത്തിടെ വർധിപ്പിച്ചിരുന്നു. ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതും വലിയ ചർച്ചയായി. ജനുവരിയിൽ ബസ് ടിക്കറ്റ് നിരക്കും സർക്കാർ 15% ഉയർത്തിയിരുന്നു.