
ന്യൂഡൽഹി: തന്റെ രാഷ്ട്രീയവും മതപരവുമായ കാഴ്ചപ്പാടുകളിൽ വ്യക്തതവരുത്തി ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. മുൻപ് താനൊരു 'മിതവാദിയായ ഹിന്ദു' ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഒരു 'ഉണർന്ന ഹിന്ദു'വായി മാറിയെന്നും കങ്കണ വ്യക്തമാക്കി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം നിലപാട് പങ്കുവെച്ചത്.
തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വിമർശനങ്ങളെ പ്രതിരോധിക്കാൻ താനില്ലെന്നും എന്നാൽ, കൂടുതൽ വ്യക്തമായൊരു പാതയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ‘അതെ, ഞാൻ മിതവാദിയായ ഒരു ഹിന്ദുവായിരുന്നു. ഞാൻ എന്നുമുതലാണ് സംഘിയായതെന്ന് ആളുകൾ ചോദിക്കുന്നു. എനിക്കൊരു സംഘിയാകണം. ബി.ജെ.പി., ആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം’, കങ്കണ പറഞ്ഞു.
രാഷ്ട്രീയത്തിലും മതത്തിലും പ്രത്യയശാസ്ത്രപരമായ നിലപാടില്ലാത്തതിന് ചലച്ചിത്രമേഖലയിലെ പേര് പരാമർശിക്കാത്ത ചിലരേയും അവർ പരോക്ഷമായി വിമർശിച്ചു. ‘അവർ ഹിന്ദുക്കളാണെങ്കിലും രാഷ്ട്രീയത്തിലോ മതത്തിലോ അവർക്കൊരു പ്രത്യയശാസ്ത്രമില്ലെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അവർ തികച്ചും നിഷ്പക്ഷരായിരിക്കും. എന്നാൽ, ഇസ്ലാമിസ്റ്റുകളുമായി സമ്പർക്കത്തിൽ വരുമ്പോൾ, അവരുടെ ചിന്താഗതികൾ മാറുകയും അവർ ഇടതുപക്ഷക്കാരായി തീരുകയും ചെയ്യുന്നു’, കങ്കണ ആരോപിച്ചു.
ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ഭരണഘടന അവർക്ക് സ്വാതന്ത്ര്യം നൽകുന്നതിനാൽ അതിൽ തെറ്റില്ലെന്നും എന്നാൽ, ഇതേ സ്വാതന്ത്ര്യം ഹിന്ദു സ്ത്രീകൾക്കും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മുൻപ് താൻ പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഐറ്റം നമ്പറുകൾക്കെതിരെയോ തുല്യവേതനത്തിന് വേണ്ടിയോ ഒന്നും സംസാരിച്ചിട്ടില്ലെന്നുമുള്ള വിമർശനങ്ങൾ കങ്കണ അംഗീകരിക്കുന്നു. എന്നാൽ, ആ പാതകളിൽനിന്ന് മാറി കൂടുതൽ അച്ചടക്കമുള്ള ഒരു ഹൈന്ദവ പാത സ്വീകരിക്കുന്നതിൽനിന്ന് തന്നെ ആർക്കും തടയാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു.
Content Highlights: Bollywood actress and BJP MP Kangana Ranaut has stated on social media that she has transitioned from a moderate Hindu to an 'enlightened Hindu' embracing BJP and RSS ideologies.
Published: 03 Aug 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented