ഉത്തരകാശി: ഖീർ ഗംഗ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ പുരാതന കൽപ് കേദാർ ക്ഷേത്രം മണ്ണിനടിയിലായി. ഒഴുകിയെത്തിയ അവശിഷ്ടങ്ങൾക്കടിയിലാണ് ഇപ്പോൾ ക്ഷേത്രം. മുമ്പ് സംഭവിച്ച പ്രളയത്തിലോ മണ്ണിടിച്ചിലിലോ ക്ഷേത്രം ഏറെക്കാലം മണ്ണിനടിയിലായിരുന്നു. 80 വർഷം മുമ്പാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നതും ക്ഷേത്രം നവീകരിക്കാനുള്ള ശ്രമം ആരംഭിച്ചതും. 

To advertise here,

കത്യുരി ശൈലിയിൽ നിർമ്മിച്ച ഈ ശിവക്ഷേത്രത്തിന്റെ വാസ്തുവിദ്യ കേദാർനാഥ് ധാമിന് സമാനമാണ്. 1945-ൽ നടത്തിയ ഖനനത്തിലാണ് ക്ഷേത്രം കണ്ടെത്തിയത്. ഭൂനിരപ്പിൽ നിന്ന് ഏതാനും അടി താഴ്ചയിൽ ഖനനം നടത്തിയപ്പോൾ, കേദാർനാഥ് ക്ഷേത്രത്തിന് സമാനമായ ഘടനയോടു കൂടിയ പുരാതന ശിവക്ഷേത്രം കണ്ടെത്തുകയായിരുന്നു.

ഭൂനിരപ്പിൽ നിന്ന് താഴെയായിരുന്ന ക്ഷേത്രത്തിൽ, ഭക്തർ താഴേക്ക് ഇറങ്ങിച്ചെന്നാണ് പ്രാർത്ഥന നടത്തിയിരുന്നത്. ഖീർ ഗംഗയിലെ ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ള 'ശിവലിംഗ'ത്തിൽ പതിക്കുന്നതിനായി ഒരു പ്രത്യേക വഴി ഒരുക്കിയിരുന്നുവെന്നും അതിലൂടെ വെള്ളം പതിവായി ഒഴുകിയെത്തിയിരുന്നുവെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിന് പുറത്ത് ശിലാ ശില്പങ്ങളുണ്ട്. ശ്രീകോവിലിലെ 'ശിവലിംഗം' കേദാർനാഥ് ക്ഷേത്രത്തിലെന്ന പോലെ നന്തിയുടെ പുറംഭാഗത്തിന്റെ ആകൃതിയിലാണ്.