
ന്യൂഡൽഹി: മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 161 ആണെന്ന് സുപ്രീം കോടതി ജഡ്ജി കെ.എം ജോസഫ് നിരീക്ഷിച്ചു. എന്നാല്‍, ഈ റാങ്കിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രംഗത്തെത്തി. റാങ്ക് ആര് നല്കുന്നുവെന്നത് പ്രസക്തമായ കാര്യമാണെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കവെയാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയുടെ പേരില്‍ ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിരീക്ഷണവും സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ എതിര്‍വാദവും ഉണ്ടായത്. ശിക്ഷാ ഇളവ് ലഭിച്ച ചിലര്‍ക്ക് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയിലെ നോട്ടീസ് കൈമാറാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യുന്നതിനിടയിലാണ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിരീക്ഷണം.
എതിര് കക്ഷികള്‍ക്കുള്ള സുപ്രീം കോടതിയുടെ നോട്ടീസിനെ കുറിച്ച് ഗുജറാത്തി ഭാഷയിലുള്ള പത്രത്തിലും ഇംഗ്ലീഷ് ഭാഷയിലുള്ള പത്രത്തിലും പരസ്യം നല്കാന് നിര്‍ദേശിച്ചതിന് ശേഷമാണ് ജസ്റ്റിസ് ജോസഫ് ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ റാങ്കിങ്ങിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന പുറത്തിറക്കിയ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 161ആണ്. ഇക്കാര്യമാണ് ജസ്റ്റിസ് കെ എം. ജോസഫ് ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, തനിക്ക് വേണമെങ്കില്‍ ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നല്‍കാമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ആര് റാങ്ക് നല്കുന്നു എന്നത് പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Justice k m Joseph pointed out that India's position in press freedom 161
Published: 09 May 2023, 05:38 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented