
ന്യൂഡൽഹി: വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ. ചോദ്യപേപ്പർ ചോർച്ചാ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയേക്കുറിച്ചും തുടരുന്ന പ്രതിഷേധങ്ങളേക്കുറിച്ചും പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം ഉറപ്പുനൽകി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നദ്ദ.
ചോദ്യപേപ്പർ ചോർച്ചയിൽ നടപടി വേണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും ഇതിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കരുതെന്നും താൻ അഭ്യർഥിക്കുന്നുവെന്ന് നദ്ദ പറഞ്ഞു.
കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച നദ്ദ, കോൺഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിൽപ്പെട്ട കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയേക്കുറിച്ച് രാഹുൽ ഗാന്ധി എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്നും ചോദിച്ചു. രാഹുൽ പത്രസമ്മേളനത്തിൽ ഉന്നയിച്ച 152 തവണ ചോദ്യപേപ്പർ ചോർച്ച ഉണ്ടായെന്ന ആരോപണൺ സംബന്ധിച്ച് അന്വേഷണം വേണമെന്നും നദ്ദ പറഞ്ഞു.
വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും സമരത്തിന് പരിഹാരം കാണാൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും നദ്ദ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു.
Published: 22 Jul 2026, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented