ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാൾ സ്വയം വെടിയുതിർത്തതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്നതിനുപിന്നാലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെ ആറരയോടെ ഉധംപുരിലെ കാളിമാതാ ക്ഷേത്രത്തിന് സമീപത്താണ് പോലീസ് വാനിനകത്ത് വെടിയേറ്റനിലയിൽ രണ്ട് പോലീസുദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കിടക്കുന്നതായി കണ്ടെത്തിയത്. ആ വഴി പോയ പോലീസുകാരാണ് ദൃശ്യം കണ്ടത്. വടക്കൻ കശ്മീരിലെ സോപോരിൽനിന്ന് റീസി ജില്ലയിലെ സബ്സിഡിയറി ട്രെയിനിങ് സെന്ററിലേക്ക് പോവുകയായിരുന്നു ഈ പോലീസുകാർ. ഇവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹങ്ങൾ ഉധംപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ജമ്മു കശ്മീർ പോലീസിലെ ഒരു ഹെഡ് കോൺസ്റ്റബിളും ഡ്രൈവറുമാണ് മരിച്ചതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ഇതേ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യും.
കഴിഞ്ഞവർഷം ജൂണിൽ 23-കാരനായ സ്പെഷ്യൽ പോലീസ് ഓഫീസർ സ്വന്തം സർവീസ് റൈഫിൾകൊണ്ട് വെടിയുതിർത്ത് ആത്മഹത്യ ചെയ്തിരുന്നു. ജമ്മു കശ്മീരിലെ കഠുവ ജില്ലയിലായിരുന്നു ഈ സംഭവം.
Content Highlights: Two police personnel were found dead on Sunday with bullet injuries in Jammu and Kashmir
Published: 08 Dec 2024, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented