
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ സംഗമില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം.
മെഹ്ബൂബയ്ക്ക് പരിക്കുകളില്ല. അതേസമയം, അംഗരക്ഷകരില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഒരു കറുത്ത സ്കോര്‍പിയോയിലായിരുന്നു മെഹ്ബൂബ സഞ്ചരിച്ചിരുന്നത്. ഈ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്കോര്‍പിയോയുടെ മുന്‍വശത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ ചിത്രങ്ങള്‍ പുറത്തെത്തി. ഖാനാബാലില്‍ തീപ്പിടിത്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു മെഹ്ബൂബ. വാഹനം അപകടത്തില്‍പ്പെട്ടുവെങ്കിലും നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെഹ്ബൂബ സന്ദര്‍ശനത്തിനായി പോയി.
Content Highlights: jammu kashmir former chief minister mehbooba mufti car met with accident
Published: 11 Jan 2024, 04:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented